തിരുവനന്തപുരം: റേഷന്‍ അരി വിഹിതം വെട്ടിക്കുറച്ച് കേരളത്തെ പട്ടിണിക്കിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു.

ഡിസംബര്‍ വരെ ആവശ്യമുള്ള അരി കേരളത്തില്‍ സ്റ്റോക്കുണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് ക്രൂരമായ തമാശയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,13,420 ടണ്‍ അരി ഒരു മാസം കേരളത്തിന് ആവശ്യമാണ്.

മിച്ച സംസ്ഥാനമായ ആന്ധ്രാപ്രദേശ് പോലും കേന്ദ്രപൂളിലേയ്ക്ക് അരി നല്‍കുന്നില്ല.

പൊതുവിതരണ സമ്പ്രദായം തകര്‍ക്കുന്നത് കേന്ദ്ര read more »
Discuss link topic   Add this link to...  Bury this link
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ എണ്ണവില 124 ഡോളറായി കുറഞ്ഞു.

2004 ഡിസംബറിനുശേഷം എണ്ണവിലയില്‍ ഒരു മാസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.

ന്യൂയോര്‍ക്ക് മെര്‍ക്കന്‍ഡെല്‍ എക്‌സ്‌ചേഞ്ചില്‍ എണ്ണവില ബാരലിന് 2.69 ഡോളര്‍ ഇടിഞ്ഞ് 124.08 ഡോളറിലെത്തി.

ലണ്ടന്‍ ബ്രെന്റ് ക്രൂഡിന് 3.13 ഡോളര്‍ കുറഞ്ഞ് 123.98 ഡോളറിനാണ് വ്യാപാരം നടന്നത്.

ജൂലായ് 11ന് എണ്ണവില റെക്കോര്‍ഡ് നിലവാരമായ 147 ഡോളറിലെത്തിയിരുന്നു. read more »
Discuss link topic   Add this link to...  Bury this link
വാഷിങ്ടണ്‍: ചൊവ്വയില്‍ ജലമുണ്ടെന്ന് നാസ സ്ഥിരീകരിച്ചു.

നാസയുടെ പര്യവേഷണ വാഹനം ഫീനിക്‌സ് ജലം സ്പര്‍ശിച്ചറിഞ്ഞുവെന്നാണ് നാസയുടെ വെളിപ്പെടുത്തല്‍.

ഇതോടെ ഫീനിക്‌സിന്റെ ദൗത്യം അഞ്ച് ആഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ നാസ തീരുമാനിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഫീനിക്‌സ് ചൊവ്വയുടെ ധുവ്രപ്രദേശത്ത് പര്യവേഷണം നടത്തിവരികയാണ്.

ചൊവ്വയില്‍ നിരവധി തവണ ചെറിയ കുഴികളുണ്ടാക്കി ഫീനിക്‌സ് പരിശോധിച്ചിരുന്നു.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യത്തിനാവശ്യമായ ധാതുക്കളുണ്ടെന്നും ഫീനിക്‌സി read more »
Discuss link topic   Add this link to...  Bury this link
വാഷിങ്ടണ്‍: മിനസോട്ടയില്‍ ചെറുവിമാനം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.

ഒവാടോണ സിറ്റിയില്‍ വിമാനം റണ്‍വേയില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഈസ്റ്റ് കോസ്റ്റ് ജെറ്റ് എയര്‍ ടാക്‌സി സര്‍വീസിന്റെ വിമാനമാണ് തകര്‍ന്നത്.

മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് കരുതുന്നു. read more »
Discuss link topic   Add this link to...  Bury this link
തൃശൂര്‍: കേരളത്തില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന്‍ ആരോപിച്ചു.

എഫ്.സി.ഐ ഗോഡൗണുകളിലെ അരി തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.

അരിവിഹിതം വെട്ടിക്കുറയ്ക്കാന്‍ കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ല.

വെട്ടിക്കുറച്ച അരിവിഹിതം പുന:സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്നും മന്ത്രി പറഞ്ഞു. read more »
Discuss link topic   Add this link to...  Bury this link
പാലക്കാട്: പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലക്കേസ് പ്രതി റെജികുമാറിനെ തെളിവെടുപ്പിനായി ആമയൂരിലെ വാടവവീട്ടില്‍ കൊണ്ടുവന്നു.

കുറ്റം നടത്തിയ രീതി പ്രതി പോലീസിനോട് വിശദീകരിച്ചു.

മൂത്ത കുട്ടികളായ അമലു, അമല്യ എന്നിവരുടെ മൃതദേഹം കണ്ടെടുത്ത വീടിനകത്താണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.

ഭാര്യ ലിസിയുടെ മൃതദേഹം കിടന്ന സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഉയര്‍ത്തിയ വിധവും റെജികുമാര്‍ വിശദീകരിച്ചു.

കേസ് അന്വേഷിക്കുന്ന ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി സി.കെ.രാമചന്ദ്രന്റെ നേതൃത്വത്തിലാ read more »
Discuss link topic   Add this link to...  Bury this link
വാഷിങ്ടണ്‍: ഹൈഡ് ആക്ട് ഇന്ത്യയ്ക്ക് ബാധകമാണെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബേണ്‍സ് പറഞ്ഞു.

123 കരാര്‍ ഹൈഡ് ആക്ടുമായി ഒത്തുപോകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ അണുപരീക്ഷണം നടത്തിയാല്‍ അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറുമെന്നും ബേണ്‍സ് വ്യക്തമാക്കി.

അമേരിക്കയുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടെന്ന് ബേണ്‍സ് പറഞ്ഞു.

ഇന്ത്യയുമായുള്ള ആണവകരാറുമായി ബന്ധപ്പെട്ട് അമേരിക്ക നിയോഗിച്ച മധ്യസ്ഥനാണ് നിക്കോളാസ് ബേണ്‍സ്. read more »
Discuss link topic   Add this link to...  Bury this link
റീവ(മധ്യപ്രദേശ്): മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ദീപക് മിശ്ര(42) വെടിയേറ്റു മരിച്ചു. അജ്ഞാതരായ അക്രമികള്‍ ദീപക് മിശ്രക്കു നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

ജബല്‍പൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു ഹിന്ദി പത്രത്തിന്റെ ബ്യൂറോ തലവനാണ് ദീപക് മിശ്ര. കാറില്‍ യാത്രചെയ്യുമ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റത്.

കാറുമായി രക്ഷപ്പെട്ട അക്രമികള്‍ രണ്ടു കിലോമീറ്റര്‍ പിന്നിട്ടതിനുശേഷം മൃതദേഹം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. read more »
Discuss link topic   Add this link to...  Bury this link


Visitor Medical Insurance

1. Find Indian related links online.
2. Submit your interesting links.
3. Browse and vote by clicking on links.
4. Bury inappropriate content links.
5. Decide what goes on homepage!